---
title: "#nipah | നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജ സൃഷ്ടിയെന്ന് പോസ്റ്റിട്ടു; കൊയിലാണ്ടിയില്‍ യുവാവിനെതിരേ കേസ്"
english_title: "Niaph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146698/niaph"
published_at: "2023-09-16T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650526adb0e8a_download_(73).jpeg"
keywords: []
---

# #nipah | നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജ സൃഷ്ടിയെന്ന് പോസ്റ്റിട്ടു; കൊയിലാണ്ടിയില്‍ യുവാവിനെതിരേ കേസ്

> **Lead Summary:** **കോഴിക്കോട്**: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.

## Article Content

**കോഴിക്കോട്**: നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.

നിപ വൻകിട ഫാർമസി കമ്പനികളുടെ വ്യാജ സൃഷ്ടിയാണെന്നായിരുന്നു ഇയാളുടെ പോസ്റ്റ്. അതിനിടെ നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകളുടെ പ്രവർത്തനം എങ്ങനെ തുടരണം എന്ന് തീരുമാനിക്കാൻ  വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ സ്കൂൾ മാനേജ് മെന്റ് പ്രതിനിധികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146698/niaph)