---
title: "#niaph | നിപ ലംഘനം: നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146730/kozhikod"
published_at: "2023-09-16T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505406e4ae59_download_(91).jpeg"
keywords: []
---

# #niaph | നിപ ലംഘനം: നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ

> **Lead Summary:** **കോഴിക്കോട്**: ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ. ബാലുശ്ശേരി കിനാലൂര്‍ ഉഷസ്‌ക്കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്.

## Article Content

**കോഴിക്കോട്**: ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ. ബാലുശ്ശേരി കിനാലൂര്‍ ഉഷസ്‌ക്കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്.

കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ്  ഇത്തരത്തില്‍ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സെലക്ഷന്‍ നടത്തുന്നത്. കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തുണ്ട്. സ്ഥലത്ത് ബാലുശ്ശേരി പൊലീസും എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146730/kozhikod)