---
title: "#Peravoor | പേരാവൂരിൽ സിപിഐ കാൽനട ജാഥ നാളെ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146740/peravoor"
published_at: "2023-09-16T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505485201c9f_IMG-20230916-WA0005.jpg"
keywords: []
---

# #Peravoor | പേരാവൂരിൽ സിപിഐ കാൽനട ജാഥ നാളെ

> **Lead Summary:** **പേരാവൂർ** : സിപിഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രാദേശിക പദയാത്ര നടത്തും. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ.

## Article Content

**പേരാവൂർ** : സിപിഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പ്രാദേശിക പദയാത്ര നടത്തും. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ.

ഞായറാഴ്ച രാവിലെ 9 മണിക്ക് കണിച്ചാറിൽ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി വി. ഗീത ലീഡറും എം. ഭാസ്കരൻ ഡെപ്യൂട്ടി ലീഡറും ജോഷി തോമസ് ഡയറക്ടറുമായ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പേരാവൂരിൽ സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146740/peravoor)