---
title: "തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം; രണ്ടു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146754/accident"
published_at: "2023-09-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650556937f5c1_Picsart_23-09-16_12-45-21-155.jpg"
keywords: []
---

# തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം; രണ്ടു പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക് 

> **Lead Summary:** **തിരുവല്ല**∙ കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ , തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവല്ല**∙ കച്ചേരിപ്പടിയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ , തിരുവല്ല പുഷ്പഗിരി ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേപ്പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് എന്നിവരാണ് മരിച്ചത്.

മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ഗുരുതര പരുക്കുകളുമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂവർ സംഘം. പുലർച്ചെ അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ മൂവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146754/accident)