---
title: "#Nipah| നിപ- ആശ്വാസമെന്ന് വീണ ജോർജ് : സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവ് "
english_title: "Relief on Nipah: 11 more samples tested negative"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146763/relief-on-nipah-11-more-samples-tested-negative"
published_at: "2023-09-16T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65055b216e25c_Screenshot_2023-09-16-13-03-03-09_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Nipah| നിപ- ആശ്വാസമെന്ന് വീണ ജോർജ് : സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവ് 

> **Lead Summary:**  **തിരുവനന്തുപരം**: നിപ സാമ്പിള് പരിശോധനയില് 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

## Article Content

 **തിരുവനന്തുപരം**: നിപ സാമ്പിള് പരിശോധനയില് 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കൽ കോളേജിൽ 21 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള് ഇല്ലെന്നും മന്ത്രി അറിയിച്ചു.

അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ട്രേസിങ് ഉടൻ പൂർത്തിയാക്കും. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികളും ഉടൻ പൂർത്തിയാക്കും.അതിനായി അദ്ദേഹത്തിന്റെ മൊബൈൽ ലൊക്കേഷന് ഉൾപ്പെടെ ശേഖരിക്കും.

ഇതിന് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. സാമ്പിൾ ശേഖരണത്തിന് രോഗികളെ എത്തിക്കാൻ കൂടുതല് ആംബുലൻസ് ആക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലുള്ള സമ്പർക്കത്തിൽ പെട്ടവരുടെ സാമ്പിളും ശനിയാഴ്ച തന്നെ ശേഖരിക്കും.

രോഗികൾക്ക്  മോണോ ക്ലോണല് ആന്റിബോഡി നല്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് ഡോക്ടർ മാർ അറിയിച്ചിട്ടുണ്ട്. മോണോ ക്ലോണൽ ആന്റി ബോഡി കൂടുതല് എത്തിക്കാൻ കേന്ദ്രം സഹായം ഉറപ്പ് നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146763/relief-on-nipah-11-more-samples-tested-negative)