---
title: "പെരിങ്ങളം കൃഷി ഭവന്‍ മികച്ച കുട്ടി കര്‍ഷകനായി തെരഞ്ഞടുത്ത സൗരവിനെ ആദരിച്ചു"
english_title: " Sourav as the best child farmer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146776/sourav-as-the-best-child-farmer"
published_at: "2023-09-16T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650562b39cf36_Screenshot_2023-09-16-13-26-01-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പെരിങ്ങളം കൃഷി ഭവന്‍ മികച്ച കുട്ടി കര്‍ഷകനായി തെരഞ്ഞടുത്ത സൗരവിനെ ആദരിച്ചു

> **Lead Summary:**  **പെരിങ്ങളം**: പെരിങ്ങളം കൃഷി ഭവന്‍ മികച്ച കുട്ടി കര്‍ഷകനായി തെരഞ്ഞടുത്ത പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സ്‌ക്കണ്ടറി സ്‌കൂളിലെ സൗരവിനെആദരിച്ചു. ക്ലാസ്സ് പി.ടി.എ യില്‍ വെച്ചാണ് ആദരം നല്‍കിയത്.

## Article Content

 **പെരിങ്ങളം**: പെരിങ്ങളം കൃഷി ഭവന്‍ മികച്ച കുട്ടി കര്‍ഷകനായി തെരഞ്ഞടുത്ത പെരിങ്ങത്തൂര്‍ എന്‍ എ എം ഹയര്‍ സ്‌ക്കണ്ടറി സ്‌കൂളിലെ സൗരവിനെആദരിച്ചു. ക്ലാസ്സ് പി.ടി.എ യില്‍ വെച്ചാണ് ആദരം നല്‍കിയത്.

പി.ടി എ പ്രസിഡണ്ട് എന്‍ പി മുനീര്‍ പൊന്നാട അണിയിച്ചു. പി.ടി എ പ്രസിഡണ്ട് എന്‍ പി മുനീര്‍ പൊന്നാട അണിയിച്ചു. കെ.ടി ജാഫര്‍ വൃക്ഷത്തൈ വിതരണം ചെയ്തു. പാദവാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു.

ക്ലാസ്സ് അധ്യാപകന്‍ റഫീഖ് കാരക്കണ്ടി, അബ്ദുള്ള കണ്ടോത്ത്, കെ.ടി.കെ റിയാസ്, എം.പി അബ്ദുല്‍ കരീം, ഇ കെ അബ്ദുല്‍ ജലീല്‍, സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146776/sourav-as-the-best-child-farmer)