---
title: "കര്‍ഷകരെയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്തണം: കേരള കോണ്‍ഗ്രസ് "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146782/cherupuzha"
published_at: "2023-09-16T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650568433fc5f_IMG-20230916-WA0018.jpg"
keywords: []
---

# കര്‍ഷകരെയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്തണം: കേരള കോണ്‍ഗ്രസ് 

> **Lead Summary:** **ചെറുപുഴ**: ബിപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, കര്‍ഷക കുടുംബങ്ങളെയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി ഭൂപരിധി മാനദണ്ഡത്തില്‍ നിന്ന് മലയോര മേഖലയെ ഒഴിവാക്കി വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. താബോറില്‍ നടന്ന ജില്ലാ നേതൃത്വ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുപുഴ**: ബിപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, കര്‍ഷക കുടുംബങ്ങളെയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു കേരള കോണ്‍ഗ്രസ് (എം) ജില്ലാ നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി ഭൂപരിധി മാനദണ്ഡത്തില്‍ നിന്ന് മലയോര മേഖലയെ ഒഴിവാക്കി വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ളവരെ കണ്ടെത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. താബോറില്‍ നടന്ന ജില്ലാ നേതൃത്വ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ജോയിസ് പുത്തന്‍പുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോബിച്ചന്‍ മൈലാടൂര്‍, കെ ടി സുരേഷ് കുമാര്‍, ബിനു മണ്ഡപം, സി ജെ ജോണ്‍, സി എം ജോര്‍ജ്, മാത്യു പുളിക്കക്കുന്നേല്‍, മാത്യു കാരിത്താങ്കല്‍,ഡെന്നി കാവാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146782/cherupuzha)