---
title: "വായന്നൂർ ഗവ: എൽ.പി.സ്കൂളിൽ "ബലൂൺസ് " ഇംഗ്ലീഷ് പഠന ശില്പശാല നടന്നു "
english_title: "Wayannur Govt: LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146802/wayannur-govt-lp-school"
published_at: "2023-09-16T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505785939109_Screenshot_2023-09-16-14-45-18-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വായന്നൂർ ഗവ: എൽ.പി.സ്കൂളിൽ "ബലൂൺസ് " ഇംഗ്ലീഷ് പഠന ശില്പശാല നടന്നു 

> **Lead Summary:** > **പേരാവൂർ**: ഇംഗ്ലിഷിനോട് കൂട്ടുകൂടാൻ വായന്നൂർ ഗവ: എൽ.പി സ്കൂളിൽ "ബലൂൺസ്" ഏകദിന ശില്പശാല നടത്തി. ലളിതമായ കളികളിലൂടെ വിവിധ ഭാഷാശേഷികൾ നേടിയെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിവരുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ശില്പശാല നടത്തിയത്.

## Article Content

> **പേരാവൂർ**: ഇംഗ്ലിഷിനോട് കൂട്ടുകൂടാൻ വായന്നൂർ ഗവ: എൽ.പി സ്കൂളിൽ "ബലൂൺസ്" ഏകദിന ശില്പശാല നടത്തി. ലളിതമായ കളികളിലൂടെ വിവിധ ഭാഷാശേഷികൾ നേടിയെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. സ്കൂളിൽ നടത്തിവരുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ശില്പശാല നടത്തിയത്.

മുഴുവൻ കുട്ടികളും ശില്പശാലയിൽ പങ്കെടുത്തു. പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.രാജൻ, എം.ലജിന എന്നിവർ ക്ലാസെടുത്തു. മിനി എം, ശ്രുതി പി.എസ്, ഷിനി ടി.കെ. എന്നിവർ സംസാരിച്ചു. കെ.പി.ശ്രീലേഖ സ്വാഗതവും പി.കെ. ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146802/wayannur-govt-lp-school)