---
title: "മൊബൈൽ ഫോൺ ടവർ എംപ്ലോയിസ്  നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു"
english_title: "Mobile Phone Tower Employees Strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14684/mobile-phone-tower-employees-strike"
published_at: "2021-12-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adbd089310b_PicsArt_12-06-12.57.25.jpg"
keywords: []
---

# മൊബൈൽ ഫോൺ ടവർ എംപ്ലോയിസ്  നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു

> **Lead Summary:** ഇരിട്ടി: സേവന വേതന കരാർ അവസാനിച്ചിട്ടും പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയിസ് യൂണിയൻ നടത്തുന്ന അനിശ്ചിതകാല സമരം 7 ദിവസം പിന്നിട്ടു.

## Article Content

ഇരിട്ടി: സേവന വേതന കരാർ അവസാനിച്ചിട്ടും പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോയിസ് യൂണിയൻ നടത്തുന്ന അനിശ്ചിതകാല സമരം 7 ദിവസം പിന്നിട്ടു.

ഐഡിയ, വോഡഫോൺ കമ്പനികളിലെ ഇൻഡസ് ടവേഴ്സ്, ഹേസൽ,ആർസിപിജി, ശ്രീലക്ഷ്മി തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കരാറാണ് പുതുക്കാത്തത്. യൂണിയനുമായി ചർച്ച നടന്നെങ്കിലും തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാൻ മാനേജ്മെൻറ് തയ്യാറാകാത്തത് ആണ് സമരം നീണ്ടു പോകാനുള്ള കാരണം.

സമരം ഇനിയും നീണ്ടു പോയാൽ ജിയോ,ഐഡിയ_വോഡഫോൺ,എയർടെൽ തുടങ്ങിയ നെറ്റ്‌വർക്കുകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. എന്നൽ തങ്ങളുടെ ആവശ്യം അംഗീകരിച്ചു തരുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.

KSMPTEU ജില്ലാ സെക്രട്ടറി പ്രജോഷ് എം എം ജില്ലാ വൈസ് പ്രസിഡൻ്റ് ഷിജോ പി ഡി, ജില്ലാ കമ്മിറ്റി അംഗം ഷിജോ കെ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടക്കുന്ന സമരത്തിൽ ടെക്നീഷ്യൻ മാരായ ശ്രീജിത്ത് എം, ലിജു എബ്രഹാം, സൈജു വി റ്റി, സുനീഷ് കെപി, രജീഷ് പി, മനോജ്, പ്രശോഭ്, ഷനോജ്,സിജിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14684/mobile-phone-tower-employees-strike)