---
title: "ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം."
english_title: "Five armed Maoist group. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146895/five-armed-maoist-group"
published_at: "2023-09-16T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505dce6023bd_zddfdzgxf.jpg"
keywords: []
---

# ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം.

> **Lead Summary:** **അടയ്ക്കാത്തോട് :** കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. രാമച്ചിയിലെ കുറിച്യ കോളനിയിലെ വേളേരി വിനീജയുടെ വീട്ടിലാണ് സംഘം എത്തിയത്.

## Article Content

**അടയ്ക്കാത്തോട് :** കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി. രാമച്ചിയിലെ കുറിച്യ കോളനിയിലെ വേളേരി വിനീജയുടെ വീട്ടിലാണ് സംഘം എത്തിയത്.

പതിനാലാം തീയതി രാത്രി 7 മണിയോടെ എത്തിയ സംഘം രാത്രി 10 മണിയോടെയാണ് മടങ്ങിയത്. ഭക്ഷണം പാകം ചെയ്തു കഴിക്കുകയും, അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. ഇതിനുമുമ്പും പലതവണ രാമച്ചിയിൽ മാവോയിസ്റ്റ് സംഘം എത്തിയിട്ടുണ്ട്. സംഘത്തിൽ സ്ത്രീകൾ ഇല്ലായിരുന്നു. ആറളം വന്യജീവി ‘ സങ്കേതത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിതീകരിച്ച ശേഷമാണ് രാമച്ചിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146895/five-armed-maoist-group)