---
title: "രണ്ടുകിലോ വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടി. "
english_title: "Two persons were caught by the forest department officials from the Parunthumpara tourist center with two kilos of elephant tusks. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146901/two-persons-were-caught-by-the-forest-department-officials-from-the-parunthumpara-tourist-center-with-two-kilos-of-elephant-tusks"
published_at: "2023-09-16T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505e5862c5eb_kjflxfgxb.jpg"
keywords: []
---

# രണ്ടുകിലോ വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടി. 

> **Lead Summary:** **പീരുമേട്: **രണ്ടുകിലോ വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടി. വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത് , പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയിൽ പിടികൂടിയത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്‍റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും.

## Article Content

**പീരുമേട്: **രണ്ടുകിലോ വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേരെ പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽനിന്ന് വനം വകുപ്പ് അധികൃതർ പിടികൂടി. വിതുര സ്വദേശി ഉഷസ് ഭവനിൽ ശ്രീജിത് , പരുന്തുംപാറ ഗ്രാമ്പി സ്വദേശി വിഷ്ണു എന്നിവരെയാണ് വനം വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനയിൽ പിടികൂടിയത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. മുണ്ടക്കയം ഫ്ലയിങ് സ്ക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ഇന്‍റലിജൻസ് വിഭാഗം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146901/two-persons-were-caught-by-the-forest-department-officials-from-the-parunthumpara-tourist-center-with-two-kilos-of-elephant-tusks)