---
title: "ഇരിട്ടി താലൂക്ക്‌ ആസ്പത്രിക്ക് അനുവദിച്ച ഡയലിസിസ് യൂണിറ്റ് മലയോരമേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്നു. "
english_title: "Dialysis unit allotted to Iritty taluk hospital becomes a helping hand for the poor kidney patients in the hilly areas. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146964/dialysis-unit-allotted-to-iritty-taluk-hospital-becomes-a-helping-hand-for-the-poor-kidney-patients-in-the-hilly-areas"
published_at: "2023-09-17T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650697a310de7_sdfdgdfhnh.jpg"
keywords: []
---

# ഇരിട്ടി താലൂക്ക്‌ ആസ്പത്രിക്ക് അനുവദിച്ച ഡയലിസിസ് യൂണിറ്റ് മലയോരമേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്നു. 

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി താലൂക്ക്‌ ആസ്പത്രിക്ക് അനുവദിച്ച ഡയലിസിസ് യൂണിറ്റ് മലയോരമേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്നു. നഗരസഭയുടെ സഹായത്താൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഡയാലിസിസ് യൂണിറ്റ് നാലുവർഷത്തിനിടെ നിർധനരായ രോഗികൾക്ക് 11867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസ് യന്ത്രങ്ങളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്. മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഷിഫ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് നടത്താനാകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു കോടിയോളം രൂപയാണ് പ്രതിവർഷം രണ്ട് ഷിഫ്റ്റിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

## Article Content

**ഇരിട്ടി : **ഇരിട്ടി താലൂക്ക്‌ ആസ്പത്രിക്ക് അനുവദിച്ച ഡയലിസിസ് യൂണിറ്റ് മലയോരമേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്നു. നഗരസഭയുടെ സഹായത്താൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഡയാലിസിസ് യൂണിറ്റ് നാലുവർഷത്തിനിടെ നിർധനരായ രോഗികൾക്ക് 11867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസ് യന്ത്രങ്ങളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്. മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാം ഷിഫ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് നടത്താനാകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു കോടിയോളം രൂപയാണ് പ്രതിവർഷം രണ്ട് ഷിഫ്റ്റിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146964/dialysis-unit-allotted-to-iritty-taluk-hospital-becomes-a-helping-hand-for-the-poor-kidney-patients-in-the-hilly-areas)