---
title: "രണ്ടാം ക്ലാസുകാരൻ എഴുതിയ കത്തും ചെയർമാൻ നൽകിയ മറുപടിയും റോഡിന്റെ നവീകരണവും ശ്രദ്ധേയമായി."
english_title: "The letter written by the second grader, the reply given by the chairman and the renovation of the road were noteworthy. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146965/the-letter-written-by-the-second-grader-the-reply-given-by-the-chairman-and-the-renovation-of-the-road-were-noteworthy"
published_at: "2023-09-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650699493c39b_hgjbkjkl.jpg"
keywords: []
---

# രണ്ടാം ക്ലാസുകാരൻ എഴുതിയ കത്തും ചെയർമാൻ നൽകിയ മറുപടിയും റോഡിന്റെ നവീകരണവും ശ്രദ്ധേയമായി.

> **Lead Summary:** **പാലത്തായി : **കുണ്ടും കുഴിയും ചളിയും വെള്ളക്കെട്ടുമുളള റോഡ് നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാനൂർ നഗരസഭാ ചെയർമാന് രണ്ടാം ക്ലാസുകാരൻ എഴുതിയ കത്തും ചെയർമാൻ നൽകിയ മറുപടിയും റോഡിന്റെ നവീകരണവും ശ്രദ്ധേയമായി. പാലത്തായി യു.പി. സ്കൂൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന കെ. റിയാൻ രാജാണ് നഗരസഭ ചെയർമാൻ വി. നാസറിന് കത്തെഴുതിയത്.

## Article Content

**പാലത്തായി : **കുണ്ടും കുഴിയും ചളിയും വെള്ളക്കെട്ടുമുളള റോഡ് നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് പാനൂർ നഗരസഭാ ചെയർമാന് രണ്ടാം ക്ലാസുകാരൻ എഴുതിയ കത്തും ചെയർമാൻ നൽകിയ മറുപടിയും റോഡിന്റെ നവീകരണവും ശ്രദ്ധേയമായി. പാലത്തായി യു.പി. സ്കൂൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന കെ. റിയാൻ രാജാണ് നഗരസഭ ചെയർമാൻ വി. നാസറിന് കത്തെഴുതിയത്.

സ്കൂളിന്റെ മുൻവശത്തെ തകർന്ന റോഡിൽക്കൂടി പോകാൻ താനും സഹപാഠികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും റോഡ് നന്നാക്കിത്തരണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ജൂലായ് 27-ന് ചെയർമാൻ റിയാൻ രാജിന് മറുപടി അയച്ചു.

2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കൊരുപ്പുകട്ടപാകാൻ തുക വകയിരുത്തിയിരുന്നു. ടെൻഡർ കഴിഞ്ഞ് നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണമാണ് പണി നിന്നുപോയത്. കാലാവസ്ഥ അനുകൂലമായാൽ ഉടൻ പണി തുടങ്ങുമെന്നുമായിരുന്നു മറുപടി. പരാതി അയച്ചതിൽ സന്തോഷവും എല്ലാ വിധ നന്മയും നേരുന്നതായും കത്തിൽ രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തുടങ്ങിയ പണി അവസാന ഘട്ടത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146965/the-letter-written-by-the-second-grader-the-reply-given-by-the-chairman-and-the-renovation-of-the-road-were-noteworthy)