---
title: "ദു​ബൈ ബാ​ഹ​യി​ൽ ഇ​ന്ത്യ​ക്കാ​യി ബൈ​ക്കോ​ടി​ക്കാ​ൻ മ​ല​പ്പു​റം സ്വ​ദേ​ശി"
english_title: "Malappuram swadeshi to cycle for India in Dubai Baha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146974/malappuram-swadeshi-to-cycle-for-india-in-dubai-baha"
published_at: "2023-09-17T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65069f0f5e6cd_fghcfjj.jpg"
keywords: []
---

# ദു​ബൈ ബാ​ഹ​യി​ൽ ഇ​ന്ത്യ​ക്കാ​യി ബൈ​ക്കോ​ടി​ക്കാ​ൻ മ​ല​പ്പു​റം സ്വ​ദേ​ശി

> **Lead Summary:** ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ ബാ​ഹ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ഏ​ക മ​ത്സ​രാ​ർ​ഥി​യാ​യി മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്​ മോ​ഹ​ൻ. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റേ​സി​ങ് മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം വെ​ന്നി​കൊ​ടി പാ​റി​ച്ച അ​ത്മ​വി​ശ്വാ​സ​വു​മാ​യി​ട്ടാ​ണ് ശ​ര​ത് എ​ത്തി​യി​ട്ടു​ള്ള​ത്.

## Article Content

ദു​ബൈ ഇ​ൻ​റ​ർ​നാ​ഷ്ണ​ൽ ബാ​ഹ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ഏ​ക മ​ത്സ​രാ​ർ​ഥി​യാ​യി മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്​ മോ​ഹ​ൻ. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റേ​സി​ങ് മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം വെ​ന്നി​കൊ​ടി പാ​റി​ച്ച അ​ത്മ​വി​ശ്വാ​സ​വു​മാ​യി​ട്ടാ​ണ് ശ​ര​ത് എ​ത്തി​യി​ട്ടു​ള്ള​ത്.

ദു​ബൈ അ​ൽ ഖു​ദ്റ​യി​ലെ മ​ണ​ൽ​കാ​ടു​ക​ളി​ൽ നി​ര​ന്ത​ര​മാ​യി പ​രി​ശീ​ല​നം ന​ട​ത്തു​ക​യാ​ണ് ഈ 27​കാ​ര​നി​പ്പോ​ൾ. നാ​ട്ടി​ൽ നി​ന്ന് ഇ​വി​ടെ വ​ന്ന് പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ൾ കു​ള​ത്തി​ൽ നി​ന്ന് ക​ട​ലി​ലേ​ക്ക് വ​ന്ന പ്ര​തീ​തി​യാ​ണെ​ന്ന് ശ​ര​ത് പ​റ​യു​ന്നു. ക​ട​ലി​ലെ വേ​ലി​യേ​റ്റം പോ​ലെ മ​രു​ഭൂ​മി​ക്കു​മു​ണ്ട് ചി​ല കു​ട​മാ​റ്റ​ങ്ങ​ൾ. ഇ​തു ന​ന്നാ​യി പ​ഠി​ച്ചു​വേ​ണം ക​ള​ത്തി​ലി​റ​ങ്ങാ​ൻ. പൊ​ടി​ക്കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഈ ​നി​റ​മാ​റ്റം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി​യാ​ണ് ശ​ര​തി​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യ hasqvarna fx 450 ബൈ​ക് സാ​ഹ​സി​ക മി​ന്ന​ലാ​ട്ട​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ഖു​ദ്റ​യി​ലെ മ​ൺ​കൂ​ന​ക​ളി​ലെ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്ക് മാ​യി​ക ഭാ​വ​മാ​ണ്. മ​രു​ഭൂ​മി​യു​ടെ മ​ന​ശാ​സ്ത്രം കൃ​ത്യ​മാ​യി പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി​ക്കി​ട്ടും. ബൈ​ക്കു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ത​ന്നെ ശ​ര​ത് ആ​ദ്യ​മാ​യി ഇ​ണ​ങ്ങി​യ​ത് മ​രു​ഭൂ​മി​യു​മാ​യി​ട്ടാ​ണ്. പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ പ്ര​ശ​സ്ത​മാ​യ ലി​വ മ​രു​ഭൂ​മി​യി​ലേ​ക്കും ശ​ര​ത് കു​തി​ക്കാ​റു​ണ്ട്.ഓ​രോ മ​ണ​ൽ​മ​ട​ക്കു​ക​ളി​ലും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ കാ​റ്റി​നേ​ക്കാ​ളും ന​ന്നാ​യി ഇ​പ്പോ​ൾ ശ​ര​തി​ന​റി​യാം. ക​ടു​ത്ത നി​യ​മ​ങ്ങ​ളാ​ണ് ദു​ബൈ ബാ​ഹ​യി​ലു​ള്ള​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​രു​ഭൂ​മി​യെ മ​ന​സ്സു​മാ​യി ല​യി​പ്പി​ച്ചു​വേ​ണം ബൈ​ക്കു​മാ​യി പ​റ​ക്കാ​ൻ. പ​ന്ത്ര​ണ്ടാം വ​യ​സ്സി​ലാ​ണ് ശ​ര​ത് മോ​ഹ​നും ബൈ​ക്കും കൂ​ട്ടു​കാ​രാ​യ​ത്. വീ​ട്ടു​വ​ള​പ്പി​ലെ പു​ഴി​പ്പ​ര​പ്പു​ക​ളി​ലാ​യി​രു​ന്നു ക​ന്നി​യോ​ട്ടം. അ​തി​രു​ക​ൾ വേ​ർ​തി​രി​ക്കു​ന്ന ചെ​റി​യ മാ​ട്ട​ങ്ങ​ൾ അ​ന്നൊ​ക്കെ വ​ലി​യ കു​ന്നു​ക​ളാ​യി സ​ങ്ക​ൽ​പ്പി​ച്ച് ബൈ​ക്ക് പാ​യി​ച്ചു. അ​ക​ല​ങ്ങ​ളെ സാ​ഹ​സി​ക വേ​ഗ​ങ്ങ​ൾ കൊ​ണ്ട് അ​ടു​പ്പി​ക്കു​ന്ന റാ​ലി​ക​ൾ അ​ന്നു​മു​ത​ൽ ത​ന്നെ കൂ​ട്ടു​കാ​രാ​യി. ബൈ​ക്കോ​ട്ട​ത്തി​ലെ സാ​ഹ​സി​ക​ത​ക​ൾ കാ​ണ​ലാ​യി പി​ന്ന​ത്തെ വി​നോ​ദം. ഇ​തി​ലെ ഡേ​ർ​ട്ട് റെ​യ്‌​സ്, റാ​ലി കോ​മ്പ​റ്റി​ഷ​ൻ​സ് എ​ന്നി​വ​യാ​ണ് ശ​ര​ത്തി​നെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്. 2014 മു​ത​ൽ തു​ട​ങ്ങി​യ സാ​ഹ​സി​ക പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ല​പ്ര​തി​സ​ന്ധി​ക​ളും ക​ട​ന്നു​വ​ന്നെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം അ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ട്ടാ​ണ് പ​ങ്കെ​ടു​ത്ത 95 ശ​ത​മാ​നം മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യ പ​താ​ക പാ​റി ച്ച​ത്. 2017 മു​ത​ലാ​ണ് പ്ര​ധാ​ന​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് ഗി​യ​റു​ക​ൾ മാ​റ്റി​യ​ത്. എം.​ആ​ർ.​എ​ഫ് നാ​ഷ​ണ​ൽ സൂ​പ്പ​ർ​ക്രോ​സ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്ന് റൗ​ണ്ടു​ക​ളി​ലും വി​ജ​യി​ച്ചാ​യി​രു​ന്നു ശ​ര​ത് വ​ര​വ് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് 2018, 2020, 21, 2022 ലും ​ശ​ര​ത് ത​ന്‍റെ വി​ജ​യം ആ​വ​ർ​ത്തി​ച്ചു. അ​ത​മ​വി​ശ്വാ​സ​ത്തി​ന്‍റെ ട്രാ​ക്കി​ലൂ​ടെ കു​തി​ച്ചു​പാ​ഞ്ഞ് ദേ​ശീ​യ ചാ​മ്പ്യ​ൻ​പ​ട്ടം എ​ന്ന സ്വ​പ്ന​ത്തി​ന്‍റെ എ​ത്തി​യ​പ്പോ​ഴാ​ണ്, 2021 ഡി​സം​ബ​റി​ൽ അ​പ​ക​ടം റെ​ഡ് സി​ഗ്ന​ലാ​യി ക​ട​ന്നു വ​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​പ​ക​ട​ത്തി​ൽ ശ​ര​ത്തി​നു കാ​ര്യ​മാ​യ പ​രി​ക്ക് പ​റ്റി. റേ​സ് ട്രാ​ക്കി​നോ​ട് യാ​ത്ര പ​റ​യേ​ണ്ടി​വ​രു​മോ എ​ന്നു ചി​ന്തി​ച്ച മാ​സ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ. എ​ന്നാ​ൽ ശ​രീ​ര​ത്തി​നേ​റ്റ പ​രി​ക്കു​ക​ൾ​ക്ക് ശ​ര​തി​ന്‍റെ മ​ന​സ്സി​നെ തൊ​ടാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. വേ​ദ​ന​ക​ൾ​ക്ക​പ്പു​റം പ്ര​തീ​ക്ഷ​യു​ടെ റേ​സ് ട്രാ​ക്കു​ക​ളി​ലൂ​ടെ മ​ന​സ് പ​റ​ക്കാ​ൻ തു​ട​ങ്ങി. ട്രാ​ക്കി​ന്‍റെ ഉ​യ​ർ​ച്ച താ​ഴ്ച്ച​ക​ളെ പ്ര​തീ​ക്ഷ എ​ന്നു​വി​ളി​ച്ച നാ​ളു​ക​ൾ. പ​രി​ക്കു​ക​ൾ തോ​റ്റ് പി​ൻ​മാ​റി​യ​പ്പോ​ൾ ജ​യി​ക്കാ​നു​ള്ള മ​ന​ക​രു​ത്തും റേ​സി​ങ് ഗി​യ​റു​ക​ളു​മ​ണി​ഞ്ഞ് വീ​ണ്ടും സാ​ഹ​സി​ക​ത​യു​ടെ ട്രാ​ക്കി​ലെ​ത്തി. ദു​ബൈ​യി​ലെ മ​ത്സ​രം ക​ഴി​ഞ്ഞാ​ൽ, അ​ബൂ​ദ​ബി​യി​ലെ പ്ര​ശ​സ്ത​മാ​യ ഡെ​സേ​ർ​ട്ട് ച​ല​ഞ്ചി​ലും ശ​ര​ത് മ​ത്സ​രി​ക്കു​ന്നു​ണ്ട്. പ്ര​ശ​സ്ത​മാ​യ ഡ​ക്കാ​ർ റാ​ലി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണി​പ്പോ​ൾ ശ​ര​തി​ന്‍റെ സ്വ​പ്നം. ഒ​ട്ടും വൈ​കാ​തെ അ​തി​നു​ള്ള ഗി​യ​ർ മാ​റു​മെ​ന്ന അ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങി​ൽ ഡി​പ്ലോ​മ​യും, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സ​ത്തി​ൽ ബി​രു​ദ​വും നേ​ടി​യ ശ​ര​തി​പ്പോ​ൾ. നി​ല​വി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും മ​റ്റു​മു​ള്ള പ​ണം സ്വ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ശ​ര​ത്. സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി ത​ന്നെ പി​ന്തു​ണ​ക്കാ​ൻ ആ​രെ​ങ്കി​ലും എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​ടെ ട്രാ​ക്കി​ലാ​ണ് ശ​ര​ത്. ദു​ബൈ​യി​ലെ മ​ത്സ​ര​ങ്ങ​ൾ ക​ഴി​യു​ന്ന​തോ​ടെ അ​തി​നു​ള്ള ട്രാ​ക്ക് ഉ​ണ​രു​മെ​ന്നും ശ​ര​ത് ക​ണ​ക്ക് കൂ​ട്ടു​ന്നു. രാ​ജ്മോ​ഹ​ൻ-ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.​ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146974/malappuram-swadeshi-to-cycle-for-india-in-dubai-baha)