---
title: "രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ"
english_title: "Trade unions declare two-day general strike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14699/trade-unions-declare-two-day-general-strike"
published_at: "2021-12-06T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61add2069e77b_images (25).jpeg"
keywords: []
---

# രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ

> **Lead Summary:** രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷിക പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

## Article Content

രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷിക പ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14699/trade-unions-declare-two-day-general-strike)