---
title: "ജീവിതത്തിലേക്ക് ചുവട് വെക്കാൻ ജോൺസണ് വേണം സുമനസുകളുടെ സഹായം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147125/iritty"
published_at: "2023-09-18T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65079caee616d_Picsart_23-09-18_06-10-16-490.jpg"
keywords: []
---

# ജീവിതത്തിലേക്ക് ചുവട് വെക്കാൻ ജോൺസണ് വേണം സുമനസുകളുടെ സഹായം

> **Lead Summary:** **ഇരിട്ടി** : ജീവിതത്തിലേക്ക് ചുവട് വെക്കാൻ ജോൺസണ് വേണം സുമനസുകളുടെ സഹായം. വാഹനമിടിച്ച് ഗുരുതര പരിക്കേ റ്റ് ചികിൽസയിൽ കഴിയുന്ന പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ജോൺസൺ മറ്റത്തിലാണ് കരുണ വറ്റാത്തവരുടെ സഹായത്തിനായി കൈനീട്ടുന്നത്. രണ്ടാഴ്ച്ച മുമ്പ് കുന്നോത്ത് കേളൻ പിടികയിൽ വെച്ച് റോഡരികിലൂടെ നടന്നു പോകവേ അശ്രദ്ധമായി വന്ന വാഹനം ഇടിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി** : ജീവിതത്തിലേക്ക് ചുവട് വെക്കാൻ ജോൺസണ് വേണം സുമനസുകളുടെ സഹായം. വാഹനമിടിച്ച് ഗുരുതര പരിക്കേ റ്റ് ചികിൽസയിൽ കഴിയുന്ന പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ജോൺസൺ മറ്റത്തിലാണ് കരുണ വറ്റാത്തവരുടെ സഹായത്തിനായി കൈനീട്ടുന്നത്. രണ്ടാഴ്ച്ച മുമ്പ് കുന്നോത്ത് കേളൻ പിടികയിൽ വെച്ച് റോഡരികിലൂടെ നടന്നു പോകവേ അശ്രദ്ധമായി വന്ന വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജോൺസൺ ഇപ്പോൾ മംഗലാപുരം സ്വകാര്യാശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്. ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചികിൽസക്ക് ചെലവായി. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ഏകദേശം 30 ലക്ഷം രൂപ കൂടി വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

തീർത്തും നിർധന കുടുംബാംഗമായ ജോൺസണ് ഭാരിച്ച ചികിൽസാ ചിലവ് താങ്ങാവുന്നതിനപ്പുറമാണ്. അത് കൊണ്ട് മേഖലയിലെ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിൽ സഹായ കമ്മിറ്റി രൂപികരിച്ചതായും സുമനസുകൾ A/C 11740100186814, FEDERAL BANK.VALLITHODE, IFSE CODE-FDRL0001174 എന്ന അക്കൗണ്ടിൽ അയക്കണമെന്ന് ഭാരവാഹികളായ സണ്ണി ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ഷൈജൻ ജേക്കബ്ബ്, ബിജു കോങ്ങാടൻ, എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147125/iritty)