---
title: "#karivennur | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: തൃശ്ശൂർ - എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പരിശോധന"
english_title: "Karivennur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147203/karivennur"
published_at: "2023-09-18T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ee988e867_Screenshot_20230918-115708_WhatsApp.jpg"
keywords: []
---

# #karivennur | കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്: തൃശ്ശൂർ - എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  പരിശോധന

> **Lead Summary:** കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃ ശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ന്റെ. പരിശോധന. ഇന്നു പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്.

## Article Content

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃ ശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ന്റെ. പരിശോധന. ഇന്നു പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പരിശോധന. കരുവന്നൂരിലെ തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമായി പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എ.സി. മെയ്തീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ ഒന്നരക്കോടിയോളം രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചതായാണ് വിവരം. ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി ഇയാൾ പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇ.ഡി. കസ്റ്റഡിയിലാണ് ഇയാൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147203/karivennur)