---
title: "തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്കൂളുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ശുചീകരണവും- സ്വച്ഛ്താ പ്രതിജ്ഞയും നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147204/thaliparamba"
published_at: "2023-09-18T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ef114d6ec_Screenshot_2023-09-18-11-55-37-55_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്കൂളുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ശുചീകരണവും- സ്വച്ഛ്താ പ്രതിജ്ഞയും നടന്നു

> **Lead Summary:** **തളിപ്പറമ്പ**: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്കൂളുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ശുചീകരണവും, ശുചിത്വ റാലിയും, സ്വച്ഛ്താ പ്രതിജ്ഞയും നടന്നു.

## Article Content

**തളിപ്പറമ്പ**: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്കൂളുകളിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മെഗാ ശുചീകരണവും, ശുചിത്വ റാലിയും, സ്വച്ഛ്താ പ്രതിജ്ഞയും നടന്നു.

കേന്ദ്ര പാർപ്പിട നഗര കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് 2.0 ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി സീതി സാഹിബ്‌ സ്കൂൾ,സർ സയ്യിദ് സ്കൂൾ,സർ സയ്യ്ദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്,മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ചേർന്ന് തളിപ്പറമ്പ നഗരസഭ പരിധിയിൽ വരുന്ന പൊതു സ്ഥലങ്ങളിൽ മെഗാ ശുചീകരണവും, ശുചിത്വ റാലിയും, സ്വച്ഛ്താ പ്രതിജ്ഞയും നടന്നു.

ആരോഗ്യ കാര്യാ സ്റ്റാന്റിങ് ചെയർപേഴ്സൺ നബീസ ബീവി സ്വച്ഛ്താ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷബിത എം കെ , പി റജുല, കദീജ കെ പി കൗൺസിലർന്മാർ, ഹെൽത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർശുചികരണ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147204/thaliparamba)