---
title: "ദേശീയ പോഷണ മാസചാരണത്തിന്റെ ഭാഗമായി ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147212/thaliparamba"
published_at: "2023-09-18T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507f4abcd7d0_Screenshot_2023-09-18-12-20-02-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ദേശീയ പോഷണ മാസചാരണത്തിന്റെ ഭാഗമായി ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** ദേശീയ പോഷണ മാസചാരണത്തിന്റെ ഭാഗമായി ഐ സി ഡി എസ് തളിപ്പറമ്പ അഡിഷണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. ന്യൂനപോക്ഷണം പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2018 ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ ന്യൂട്രീഷൻ മിഷൻ.

## Article Content

ദേശീയ പോഷണ മാസചാരണത്തിന്റെ ഭാഗമായി ഐ സി ഡി എസ് തളിപ്പറമ്പ അഡിഷണൽ ഓഫീസിന്റെ നേതൃത്വത്തിൽ ഇലക്കറികളുടേയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. ന്യൂനപോക്ഷണം പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2018 ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ ന്യൂട്രീഷൻ മിഷൻ.

ഇതിന്റെ ഭാഗമായി 2018 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 1 മുതൽ 30 വരെ പോഷണ മാസംചാരണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇലക്കറികളുടെയും ഇലക്കറി വിഭവങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചത്.

ചീര, മുരിങ്ങയില, , തവര, പൊന്നാങ്കണ്ണി, മത്തൻ, കൊടിത്തൂവ, അടുക്കളചീര , ചേനയില ചേമ്പില,പ്ലാവില മുത്തിൾ, തഴുതാമ, ചെറുചീര, കാന്താരിയില, കോവയില മുരികൂടി, പാഷാൻഫ്രൂട്ട് തുടങ്ങിയ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് പ്രദർശനം സംഘടിപ്പിച്ചത്.

തളിപ്പറമ്പ അഡിഷണൽ ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ രേണുക പാറയിൽ ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കടന്നപ്പള്ളി പാണപ്പുഴ, പട്ടുവം, എന്നീ ഗ്രാമപഞ്ചായത്തുകളിലെയും ആന്തൂർ, തളിപ്പറമ്പ എന്നീ നഗരസഭകളിലെയും അങ്കണവാടി ഹെൽപ്പർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ ശ്യാമള സി വി പങ്കജാക്ഷി കെ, അനുമോൾ പി ജെ, സ്മിത കെ കുന്നിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147212/thaliparamba)