---
title: "സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തീയതികളിൽ നടക്കും"
english_title: "CPM Kannur District Conference December 10,11,12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14728/cpm-kannur-district-conference-december-101112"
published_at: "2021-12-06T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adf55c1286b_Screenshot_2021-12-06-17-04-34-596_com.gbwhatsapp.jpg"
keywords: []
---

# സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തീയതികളിൽ നടക്കും

> **Lead Summary:** കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തിയ്യതികളിലായി എരിപുരത്ത് നടക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൻ അറിയിച്ചു 

## Article Content

കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 10,11,12 തിയ്യതികളിലായി എരിപുരത്ത് നടക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൻ അറിയിച്ചു 

കഴിഞ്ഞ നാലു വർഷത്തെ പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് വിമർശന- സ്വയം വിമർശനാത്മകമായ പരിരോധനയാണ് ജില്ലാ സമ്മേളനത്തിൽ നടക്കുക. 

നേട്ടങ്ങൾ നിലനിർത്തി മുന്നേറാനും കോട്ടങ്ങൾ കണ്ടെത്തി പരിഹരിക്കാനും സമ്മേളനം മുൻ കൈ എടുക്കും 

സമ്മേളനത്തിൽ 250 പ്രതിനിധികളും 53ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. 

ഡിസംബർ 10ന് രാവിലെ 9.30ന് പതാക ഉയർത്തും. 10 മണിക്ക് പോളിറ്റ് ബ്യൂറോ അംഗവും മുഖ്യ മന്ത്രിയുമായ പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14728/cpm-kannur-district-conference-december-101112)