---
title: "അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഖാവിന്റെ ഓർമ്മക്കായി സ്‌നേഹ യാത്ര നടത്തി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്‌"
english_title: "DYFI "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147307/dyfi"
published_at: "2023-09-18T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508397e28374_Screenshot_2023-09-18-17-12-58-39_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഖാവിന്റെ ഓർമ്മക്കായി സ്‌നേഹ യാത്ര നടത്തി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്‌

> **Lead Summary:** **മാട്ടറ**: അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഖാവ് ജോബിഷിന്റെ ഓർമ്മക്കായി 21 വർഷം മുടങ്ങാതെ സ്‌നേഹ യാത്ര നടത്തി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്‌. ഈവർഷത്തെ സ്നഹയാത്ര മുടയരിഞ്ഞി സെന്റ്. ജോസഫ് ഓൾഡേജ് ഹോമിലേക്കായിരുന്നു. നിത്യവും ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഗൃഹ സന്ദർശനത്തിലൂടെ പ്രവർത്തകർ ശേഖരിച്ചാണ് ഓരോ വർഷവും സ്നേഹയാത്ര നടത്തുന്നത്.

## Article Content

**മാട്ടറ**: അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഖാവ് ജോബിഷിന്റെ ഓർമ്മക്കായി 21 വർഷം മുടങ്ങാതെ സ്‌നേഹ യാത്ര നടത്തി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്‌. ഈവർഷത്തെ സ്നഹയാത്ര മുടയരിഞ്ഞി സെന്റ്. ജോസഫ് ഓൾഡേജ് ഹോമിലേക്കായിരുന്നു. നിത്യവും ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ ഗൃഹ സന്ദർശനത്തിലൂടെ പ്രവർത്തകർ ശേഖരിച്ചാണ് ഓരോ വർഷവും സ്നേഹയാത്ര നടത്തുന്നത്.

ഏതാണ്ട് 15 ലക്ഷത്തോളം വില വരുന്ന ഭക്ഷ്യ വസ്തുക്കൾ ആണ് കഴിഞ്ഞ 21 സ്നേഹയാത്രകളിലായി ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്‌ ജില്ലയിലെ വിവിധ അഗതി മന്ദിരങ്ങളിൽ എത്തിച്ചത്. ഇരുപത്തിയൊന്നാമത് സ്നേഹയാത്ര മാട്ടറയിൽ സിപിഐഎം മാട്ടറ ബ്രാഞ്ച് സെക്രട്ടറി ഉത്തമൻ കോങ്ങാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. മുടയരിഞ്ഞി സെന്റ്. ജോസഫ് ഓൾഡേജ് ഹോമിൽ ചേർന്ന സ്നേഹസംഗമം സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

സിപിഐഎം അയ്യങ്കുന്ന് ലോക്കൽ സെക്രട്ടറി ദിലീപ് മോഹൻ അധ്യക്ഷത വഹിച്ചു. സ്നേഹയാത്ര കോർഡിനേറ്റർ സരുൺ തോമസ് സ്വാഗതവും സെന്റ് ജോസഫ് ഓൾഡേജ് ഹോം മദർ സുപ്പീരിയർ സി. ബീന നന്ദിയും പറഞ്ഞു. അബ്രഹാം മാസ്റ്റർ , ബിജോയ്‌ പ്ലാത്തോട്ടം, അനൂപ് തങ്കച്ചൻ, ഷാജി കൊച്ചുപറമ്പിൽ, അമൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147307/dyfi)