---
title: "മാക്കൂട്ടം ചുരത്തില്‍ സ്ത്രീയുടെ മൃതദേഹം ട്രോളി ബാഗിലാക്കി തള്ളിയ നിലയില്‍."
english_title: "The dead body was dumped in a trolley bag at Makootam Pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147326/the-dead-body-was-dumped-in-a-trolley-bag-at-makootam-pass"
published_at: "2023-09-18T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65085a32dd472_dfdgfgf.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തില്‍ സ്ത്രീയുടെ മൃതദേഹം ട്രോളി ബാഗിലാക്കി തള്ളിയ നിലയില്‍.

> **Lead Summary:** **മാക്കൂട്ടം: ** പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേർന്നുള്ള കുഴിയിലാണ് ട്രോളി ബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

## Article Content

**മാക്കൂട്ടം: ** പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേർന്നുള്ള കുഴിയിലാണ് ട്രോളി ബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

അഴുകിയ നിലയിലാണ് ട്രോളി ബാങ്കിൽ കഷ്ണങ്ങളാക്കി നിറച്ചിരിക്കുകയായിരുന്നു. മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് വീരാജ് പേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേരളത്തിലെയും കർണാടകത്തിലെയും പോലീസ് ജാഗ്രതയിലാണ് കേരളത്തിൽനിന്ന് മൈസൂർ ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണ് മാക്കൂട്ടം ചുരം റോഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147326/the-dead-body-was-dumped-in-a-trolley-bag-at-makootam-pass)