---
title: "പരാതി നൽകാനെത്തിയയാളെ കേസിൽപ്പെടുത്തിയെന്ന് പരാതി"
english_title: " Jaimon kallupuraykkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14733/jaimon-kallupuraykkal"
published_at: "2021-12-06T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adfd14cf01b_PicsArt_12-06-05.38.22.jpg"
keywords: []
---

# പരാതി നൽകാനെത്തിയയാളെ കേസിൽപ്പെടുത്തിയെന്ന് പരാതി

> **Lead Summary:** കേളകം: കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാളുടെ പേരിൽ കേസെടുത്തതായി ആരോപണം. തനിക്കെതിരെ കള്ളക്കേസെടുത്തെന്ന് ചുങ്കക്കുന്ന് ടൗണിലെ വ്യാപാരിയായ ജെയ്മോൻ കല്ലുപുരയ്ക്കകത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.

## Article Content

കേളകം: കേളകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാളുടെ പേരിൽ കേസെടുത്തതായി ആരോപണം. തനിക്കെതിരെ കള്ളക്കേസെടുത്തെന്ന് ചുങ്കക്കുന്ന് ടൗണിലെ വ്യാപാരിയായ ജെയ്മോൻ കല്ലുപുരയ്ക്കകത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.

നവംബർ 26-ന് വൈകീട്ട് ഏഴിന് കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയിരുന്നു. തനിക്കെതിരെ ചിലർ വധഭീഷണി മുഴക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. മൂന്നിന്‌ വെള്ളിയാഴ്ച എന്നെ കേളകം സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചു. സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്.എച്ച്.ഒ. എന്നോട്‌ അപമര്യാദയായി പെരുമാറുകയും

മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന്‌ എന്റെ പേരിൽ കളളകേസ്‌ എടുക്കുകയും ഭീഷണിപ്പെടുത്തി പല പേപ്പറുകളിലും ഒപ്പിടുവിക്കുകയും ചെയ്തു. ഈ ഉദ്യോഗസ്ഥനില്‍ നിന്നും പോലീസില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിട്ടുണ്ടെന്നും എന്നും ജെയ്മോൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14733/jaimon-kallupuraykkal)