---
title: "വാട്ട്സ്ആപ്പില്‍ വോയിസ് മെസേജിന് കിടിലന്‍ മാറ്റം വരുന്നു "
english_title: "Whatsapp new feature "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14742/whatsapp-new-feature"
published_at: "2021-12-06T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0b029efd3_images (26).jpeg"
keywords: []
---

# വാട്ട്സ്ആപ്പില്‍ വോയിസ് മെസേജിന് കിടിലന്‍ മാറ്റം വരുന്നു 

> **Lead Summary:**  ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക് സ്പീഡ് കൂട്ടി വയ്ക്കാനുള്ള ഫീച്ചര്‍ ഏറെ വിജയമായിരുന്നു.

## Article Content

 ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക് സ്പീഡ് കൂട്ടി വയ്ക്കാനുള്ള ഫീച്ചര്‍ ഏറെ വിജയമായിരുന്നു.

ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. ഇനി മുതല്‍ വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വേവ് ഫോമില്‍ ആയിരിക്കും. അത് ലഭിക്കുന്ന ശബ്ദത്തിന്‍റെ മോഡുലേഷന്‍ പോലെയുണ്ടാകും. ഇപ്പോള്‍ തന്നെ വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ മെറ്റയുടെ മെസഞ്ചര്‍ ആപ്പില്‍ പലര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14742/whatsapp-new-feature)