---
title: "#mananthavadi | ബാലാവകാശ ബോധവത്ക്കരണ ക്ലാസ് നടത്തി "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147423/mananthavadi"
published_at: "2023-09-19T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65091bb85d260_IMG-20230919-WA0009.jpg"
keywords: []
---

# #mananthavadi | ബാലാവകാശ ബോധവത്ക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **മാനന്തവാടി:** ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് ജമാഅത്തില്‍ ഗുല്‍സാരെ ത്വയ്ബ - 2023 നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി ബാലാവകാശ ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ വിവിധ അവകാശങ്ങളെ കുറിച്ച് അവരെ ബോധവത്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും അവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കേണ്ട വഴികളെ കുറിച്ച് ഉണര്‍ത്തുന്നതിനും വേണ്ടിയാണ് നബിദിന സംഘാടക സമിതി പരിപാടി സംഘടിപ്പിച്ചത്.

## Article Content

**മാനന്തവാടി:** ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് ജമാഅത്തില്‍ ഗുല്‍സാരെ ത്വയ്ബ - 2023 നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി ബാലാവകാശ ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ വിവിധ അവകാശങ്ങളെ കുറിച്ച് അവരെ ബോധവത്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയും അവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കേണ്ട വഴികളെ കുറിച്ച് ഉണര്‍ത്തുന്നതിനും വേണ്ടിയാണ് നബിദിന സംഘാടക സമിതി പരിപാടി സംഘടിപ്പിച്ചത്.

ഡിസ്ട്രിക്ട് ചൈല്‍ഡ് റൈറ്റ് സൂപ്പര്‍വൈസറായ ഷമീര്‍. സി.എ ക്ലാസിന് നേതൃത്വം നല്‍കി. സി ഡബ്ലൂ സി ഒരുക്കിയ ബോധവത്ക്കരണ കാര്‍ട്ടൂണ്‍ വിഡിയോ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. മഹല്ല് പ്രസിഡന്റ് ടി. പക്കര്‍, സെക്രട്ടറി അര്‍ഷാദ്. കെ.എം, ഖത്വീബ് അയ്യൂബ് നിസാമി, പ്രധാനാധ്യാപകന്‍ ആരിഫ് വാഫി, പി ടി എ പ്രസിഡന്റ് ഡോ. അബ്ദുല്‍ സലാം, അബ്ദുല്‍ അസീസ് കണ്ടങ്കില്‍, റംഷീദ്. പി.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147423/mananthavadi)