---
title: "പുതിയ മന്ദിരം ഇനി രാജ്യത്തിന്റെ പാർലമെന്റ്: വിജ്ഞാപനം ഇറങ്ങി"
english_title: "parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147487/parliament"
published_at: "2023-09-19T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650949259ff17_Screenshot_2023-09-19-12-33-04-12_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# പുതിയ മന്ദിരം ഇനി രാജ്യത്തിന്റെ പാർലമെന്റ്: വിജ്ഞാപനം ഇറങ്ങി

> **Lead Summary:** **ഡൽഹി**: ചരിത്ര മുറങ്ങുന്ന പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്ക് മാറി ഇന്ത്യ. പുതിയ പാർലമെന്റ് മന്ദിരം ഇനി മുതൽ രാജ്യത്തിന്റെ പാർലമെന്റെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങി. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു.

## Article Content

**ഡൽഹി**: ചരിത്ര മുറങ്ങുന്ന പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്ക് മാറി ഇന്ത്യ. പുതിയ പാർലമെന്റ് മന്ദിരം ഇനി മുതൽ രാജ്യത്തിന്റെ പാർലമെന്റെന്ന് പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങി. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു.

പുതിയ മന്ദിരത്തിൽ പുത്തന്‍ പ്രതീക്ഷയോടെ പ്രവേശിക്കാമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞത്. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനം ഇന്നലെ നടന്നിരുന്നു. പഴയ പാർലമെന്റ് മന്ദിരത്തിന് സമീപത്തായാണ് പുതിയ മന്ദിരം സ്ഥിതി ചെയ്യുന്നത്.

65000 ചതുരശ്ര മീറ്റർ ചുറ്റളവിൽ തൃകോണാകൃതിയിലുള്ള രൂപഘടനയിലാണ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ബിമൽ പട്ടേൽ എന്ന ആർക്കിടെക്ടാണ് പുതിയ മന്ദിരത്തിന്റെ ഡിസൈൻ രൂപകല്പന ചെയ്തത്. 888 അംഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന ലോക്സഭയും 384 സീറ്റുകൾ അടങ്ങുന്ന രാജ്യസഭയുമാണുള്ളത്.

സംയുക്ത സമ്മേളനങ്ങളുടെ സമയത്ത് 1272 അംഗങ്ങൾക്ക് വരെ ഇരിക്കാൻ കഴിയും. പാരിസ്ഥിതിക സുസ്ഥിരതയിൽ ഊന്നിയുള്ള നിർമ്മാണമാണ് നടന്നിരിക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147487/parliament)