---
title: "പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: ആനുകൂല്യം ലഭിക്കാത്തവർ തപാൽ വകുപ്പിൽ അക്കൗണ്ട് തുടങ്ങണം"
english_title: "Pradhan Mantri Kisan Samman Nidhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147506/pradhan-mantri-kisan-samman-nidhi"
published_at: "2023-09-19T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65095fef8423b_1.jpg"
keywords: []
---

# പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: ആനുകൂല്യം ലഭിക്കാത്തവർ തപാൽ വകുപ്പിൽ അക്കൗണ്ട് തുടങ്ങണം

> **Lead Summary:**  **കണ്ണൂർ**: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാൻ അവസരം. 30-ന് മുൻപായി പോസ്റ്റ് ഓഫീസുകൾ വഴി ആധാർ സീഡ് ചെയ്താൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കർഷകർക്ക് ലഭിക്കും.

## Article Content

 **കണ്ണൂർ**: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്ക് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാർ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാൻ അവസരം. 30-ന് മുൻപായി പോസ്റ്റ് ഓഫീസുകൾ വഴി ആധാർ സീഡ് ചെയ്താൽ ഒക്ടോബറിൽ വിതരണം ചെയ്യുന്ന അടുത്ത ഗഡുവും മുടങ്ങിയ ഗഡുക്കളും കർഷകർക്ക് ലഭിക്കും.

ആധാർ നമ്പർ, ഒ ടി പി ലഭിക്കാൻ മൊബൈൽ ഫോൺ, അക്കൗണ്ട് തുറക്കാൻ 200 രൂപ എന്നിവയുമായി പോസ്റ്റ് ഓഫീസിലോ പോസ്റ്റ്മാനെയോ സമീപിക്കാം. ആനുകൂല്യം ലഭിക്കാൻ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങണം. സി എസ് സി കേന്ദ്രം വഴിയോ വെബ്‌സൈറ്റ് മുഖേന സെൽഫ് മോഡിലോ ആധാർ ഉപയോഗിച്ച് ഇ-കെ വൈ സി രജിസ്‌ട്രേഷൻ നടത്തണം.കൃഷി ഭവനിൽ ഭൂരേഖ സമർപ്പിക്കലും പരിശോധനയും നടത്തണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147506/pradhan-mantri-kisan-samman-nidhi)