---
title: "മാക്കൂട്ടം ചുരത്തിൽ ബാഗിൽ യുവതിയുടെ മൃതദേഹം;  അന്വോഷണത്തിന് പ്രത്യേക  സംഘം"
english_title: "Woman's body in a bag at Makootam Pass; Special Investigation Team "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147580/womans-body-in-a-bag-at-makootam-pass-special-investigation-team"
published_at: "2023-09-19T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509b95a2a040_xfbgfn.jpg"
keywords: []
---

# മാക്കൂട്ടം ചുരത്തിൽ ബാഗിൽ യുവതിയുടെ മൃതദേഹം;  അന്വോഷണത്തിന് പ്രത്യേക  സംഘം

> **Lead Summary:** **ഇരിട്ടി:** മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ വീരാജ് പേട്ട പോലീസ് അന്വോഷണം ഊർജ്ജിതമാക്കി.വീരാജ് പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘത്തെ മടിക്കേരി എസ്.പി നിയോഗിച്ചു.

## Article Content

**ഇരിട്ടി:** മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ വീരാജ് പേട്ട പോലീസ് അന്വോഷണം ഊർജ്ജിതമാക്കി.വീരാജ് പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘത്തെ മടിക്കേരി എസ്.പി നിയോഗിച്ചു.

യുവതിയുടെ മൃതദേഹം മടിക്കേരി ഗവ.മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. കുടക്, മൈസൂരു ജില്ലകളിൽ നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവിരങ്ങൾ പോലീസ് അന്വോഷിച്ചു തുടങ്ങി.മടിക്കേരി ജില്ലയിൽ മാത്രം നാലു പേർ ഒരുമാസത്തിനുളളിൽ കാണാതായിട്ടുണ്ട്.

എന്നാൽ ഇവരുടെ ബന്ധുക്കളാരും അന്വോഷണവുമായി എത്തിയിട്ടില്ല. കേരളത്തിൽ നിന്നും പ്രത്യേകിച്ച് കണ്ണൂർ, കാസർക്കോട്, കോഴിക്കോട് മേഖലയിൽ നിന്നും കാണാതായവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. രണ്ടാഴ്ച്ചക്കിടയിൽ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയുടെബന്ധുക്കൾ മടിക്കേരിയിൽ എത്തി മൃതദേഹം കണ്ടെങ്കിലും 90 ശതമാനവും സാധ്യതയില്ലെന്ന് പറഞ്ഞ് മടങ്ങി. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായതിനാൽ തിരിച്ചറിയാനുള്ള സാധ്യത വിദൂരമാണ്.ഡി.എൻ.എ പരിശോധനയും പോലീസ് പരിഗണിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147580/womans-body-in-a-bag-at-makootam-pass-special-investigation-team)