---
title: "#rain | ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147623/rain"
published_at: "2023-09-20T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a44c1ae6a1_download_(76).jpeg"
keywords: []
---

# #rain | ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും

> **Lead Summary:** **തിരുവനന്തപുരം**: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ - തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത.

## Article Content

**തിരുവനന്തപുരം**: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ - ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ - തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത.

അതേസമയം, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ  ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ/ ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.  കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147623/rain)