---
title: "ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസ് ഡിപ്ലോമ കോഴ്സിന് തുടക്കമായി"
english_title: "Asian Football"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147723/asian-football"
published_at: "2023-09-20T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab17ea7c99_IMG-20230920-WA0186.jpg"
keywords: []
---

# ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസ് ഡിപ്ലോമ കോഴ്സിന് തുടക്കമായി

> **Lead Summary:** ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസ് ഡിപ്ലോമ കോഴ്സിന് തുടക്കമായി. എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20 മുതൽ 30 വരെയാണ് കോഴ്സ് നടക്കുന്നത്. ജില്ലയിൻ ആദ്യമായി നടക്കുന്ന സി ഡിപ്ലോമ കോഴ്സിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്.

## Article Content

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സി ലൈസൻസ് ഡിപ്ലോമ കോഴ്സിന് തുടക്കമായി. എം.കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20 മുതൽ 30 വരെയാണ് കോഴ്സ് നടക്കുന്നത്. ജില്ലയിൻ ആദ്യമായി നടക്കുന്ന സി ഡിപ്ലോമ കോഴ്സിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്.

എ ഐ എഫ് എഫ് ഇൻസ്ട്രക്ടർ ഷഫീഖ് ഹസൻ മഠത്തിലാണ് കോഴ്സിന് നേതൃത്വം നൽകുന്നത്. ഡിപ്ലോമ കോഴ്സ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ്, കെ.എഫ്.എ ജോ. സെക്രട്ടറി ഷാജി പി.കെ, ഡി.എഫ്.എ വൈസ് പ്രസിഡൻ്റുമാരായ നാസർ കല്ലങ്കോടൻ, സലീം കടവൻ, ചന്ദ്രു കൽപ്പറ്റ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147723/asian-football)