---
title: "അഡ്വക്കറ്റ് ശ്രീനിവാസൻ അനുസ്മരണം നടത്തി "
english_title: "Advocate Srinivasan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147755/advocate-srinivasan"
published_at: "2023-09-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ad3d94c437_Screenshot_2023-09-20-16-32-29-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അഡ്വക്കറ്റ് ശ്രീനിവാസൻ അനുസ്മരണം നടത്തി 

> **Lead Summary:** **മാനന്തവാടി**: മാനന്തവാടിയിൽ അഡ്വക്കേറ്റ് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം നടത്തി. പരിപാടി ബിജെപി ദേശീയ കൗൺസിൽ അംഗം പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് ശ്രീനിവാസൻ ബി ജെ പി വയനാട് ജില്ലാ പ്രസിഡൻറ് ആയിരിക്കെ വയനാട്ടിനു വേണ്ടി ചെയ്ത കാര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

## Article Content

**മാനന്തവാടി**: മാനന്തവാടിയിൽ അഡ്വക്കേറ്റ് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം നടത്തി. പരിപാടി ബിജെപി ദേശീയ കൗൺസിൽ അംഗം പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് ശ്രീനിവാസൻ ബി ജെ പി വയനാട് ജില്ലാ പ്രസിഡൻറ് ആയിരിക്കെ വയനാട്ടിനു വേണ്ടി ചെയ്ത കാര്യങ്ങൾ അദ്ദേഹം അനുസ്മരിച്ചു.

വനവാസികളുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ ഉദ്ഘാടനത്തിൽ അക്കമിട്ട് നിരത്തി വിശദീകരിച്ചു. ഇ മാധവൻ സ്വാഗതം പറഞ്ഞു .ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് പി സി ചന്ദ്രശേഖരൻ, ആദ്ധ്യക്ഷം വഹിച്ചു.

ബി ജെ പി ഉത്തരമേഖലാ പ്രസിഡണ്ട് ടി പി ജയചന്ദ്രൻ മാസ്റ്റർ, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് മോഹൻദാസ് ,കെ  വൽസൻ വി എം, പനമരം മണ്ഡലം പ്രസിഡന്റ് കെ.എം. പ്രജീഷ്, പുനത്തിൽ രാജൻ, ടീ ബോർഡ് അംഗം ഇ പി ശിവദാസൻ ,ഇ കെ ഗോപി ,കണ്ണൻ കണിയാരം, ശങ്കരൻ, കൂവണ വിജയൻ ,ജി കെ മാധവൻ എ.വി.രാജേന്ദ്രപ്രസാദ് എന്നിവർ അഡ്വ. ശ്രീനിവാസൻ ചെയ്ത സേവന പ്രവർത്തനങ്ങളെ പറ്റി അനുസ്മരിച്ചു സംസാരിച്ചു. ജയേന്ദ്രൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147755/advocate-srinivasan)