---
title: "സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Handball Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147766/handball-championship"
published_at: "2023-09-20T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650adc1f240ff_Screenshot_2023-09-20-17-07-26-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ റന ഫാത്തിമ, മാനസി മനോജ്‌ എന്നിവരെ അദ്ധ്യാപകരും, പി ടി എയും ചേർന്ന് അനുമോദിച്ചു.കണ്ണൂർ ജില്ല സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇരിട്ടി ഉപജില്ല ടീം അംഗങ്ങൾ ആണ് ഇരുവരും.

## Article Content

സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ റന ഫാത്തിമ, മാനസി മനോജ്‌ എന്നിവരെ അദ്ധ്യാപകരും, പി ടി എയും ചേർന്ന് അനുമോദിച്ചു.കണ്ണൂർ ജില്ല സ്കൂൾ ഗെയിംസ് ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇരിട്ടി ഉപജില്ല ടീം അംഗങ്ങൾ ആണ് ഇരുവരും.

മലയോര മേഖലയിൽ നിന്ന് ആദ്യമായി ആണ് സബ്ബ് ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുന്ന സംസ്ഥാന ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇരുവരും പങ്കെടുക്കും.

പേരാവൂർ കൊട്ടംച്ചുരം മുണ്ടായിൽ അയൂബ് കൊട്ടാരത്തിൽ സുഫീറ ദാമ്പതികളുടെ മകൾ ആണ് റന ഫാത്തിമ. പേരാവൂർ തിരുവോണപ്പുറം മേപ്പാട്ട് മനോജ്‌, സീതില ദമ്പതികളുടെ മകൾ ആണ് മാനസി മനോജ്‌. ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ,പി ടി എ പ്രസിഡന്റ് സന്തോഷ്‌ കോക്കാട്ട്,കായിക അദ്യാപകൻ ജാൻസൺ ജോസഫ്‌,മദർ പി ടി എ  പ്രസിഡന്റ് അനു ഷൈജു എന്നിവർ സംസാരിച്ചു. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147766/handball-championship)