---
title: "തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147770/thaliparamba"
published_at: "2023-09-20T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ae22e16918_Screenshot_2023-09-20-17-42-02-11_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് കരിമ്പം ഫാമിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി

> **Lead Summary:** **തളിപ്പറമ്പ**: കരിമ്പം ഫാമിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. ഫാമിൻ്റെ കാരത്തംപാറ ബ്ലോക്കിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. കാരത്തംപാറയിലെ ഐ.ടി.കെ കെട്ടിടത്തിന് പിൻവശത്ത് പുതിയതായി നിർമ്മിക്കുന്ന പോളിഹൗസിന് സമീപത്തുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയത്.

## Article Content

**തളിപ്പറമ്പ**: കരിമ്പം ഫാമിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. ഫാമിൻ്റെ കാരത്തംപാറ ബ്ലോക്കിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. കാരത്തംപാറയിലെ ഐ.ടി.കെ കെട്ടിടത്തിന് പിൻവശത്ത് പുതിയതായി നിർമ്മിക്കുന്ന പോളിഹൗസിന് സമീപത്തുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയതായി ഫാം സൂപ്രണ്ട് ടി. ലത പറഞ്ഞു. പരാതിയെ തുടർന്ന് എസ്.ഐ മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫാം കവാടത്തിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി ഉൾപ്പെടെ പൊലിസ് പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147770/thaliparamba)