---
title: "നാദബ്രഹ്‌മ പുരസ്‌കാരം നടനും ഗായകനുമായ കൃഷ്ണചന്ദ്രന്"
english_title: "Actor and singer Krishnachandran won the NadaBrahma award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147776/actor-and-singer-krishnachandran-won-the-nadabrahma-award"
published_at: "2023-09-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aef5c3ea6b_Screenshot_2023-09-20-18-36-02-54_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നാദബ്രഹ്‌മ പുരസ്‌കാരം നടനും ഗായകനുമായ കൃഷ്ണചന്ദ്രന്

> **Lead Summary:**  **ചെറുപുഴ** : 2023 ലെ നാദബ്രഹ്‌മ പുരസ്‌കാരം നടനും ഗായകനുമായ കൃഷ്ണചന്ദ്രന്. ആദരണീയ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഗാനരചയിതാവ് കെ. ജയകുമാര്‍ ഐഎഎസിനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുപുഴ നാദബ്രഹ്‌മ കലാക്ഷേത്രം ഏര്‍പ്പെടുത്തിയിട്ടുള്ള നാദബ്രഹ്‌മ പുരസ്‌കാരം ഈ വര്‍ഷം നടനും ഗായകനുമായ കൃഷ്ണചന്ദ്രന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 **ചെറുപുഴ** : 2023 ലെ നാദബ്രഹ്‌മ പുരസ്‌കാരം നടനും ഗായകനുമായ കൃഷ്ണചന്ദ്രന്. ആദരണീയ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഗാനരചയിതാവ് കെ. ജയകുമാര്‍ ഐഎഎസിനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുപുഴ നാദബ്രഹ്‌മ കലാക്ഷേത്രം ഏര്‍പ്പെടുത്തിയിട്ടുള്ള നാദബ്രഹ്‌മ പുരസ്‌കാരം ഈ വര്‍ഷം നടനും ഗായകനുമായ കൃഷ്ണചന്ദ്രന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാദബ്രഹ്‌മ കലാക്ഷേത്രത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 23 ന് ചെറുപുഴ ജെഎംയുപി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര വിതരണം നടക്കും. ഇതോടൊപ്പം ആദരണീയ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഗാനരചയിതാവ് കെ. ജയകുമാര്‍ ഐഎഎസിനും സമ്മാനിക്കും.

നടന്‍ എം.ആര്‍. ഗോപകുമാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മനോജ് പയ്യന്നൂര്‍ നയിക്കുന്ന സംഗീതക്കച്ചേരി, കൊട്ടാരക്കര മൈലം സിസ്റ്റേഴ്സിന്റെ കഥാപ്രസംഗം, സംഗീത, നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം എന്നിവയും നടക്കും. ഒക്ടോബര്‍ 24 ന് വിദ്യാരംഭ ദിനത്തില്‍ നടന്‍ യവനിക ഗോപാലകൃഷ്ണന്‍ കുട്ടികളെ എഴുത്തിനിരുത്തും എന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.കെ. മധുകുമാര്‍, ടി.പി. ചന്ദ്രന്‍, ബിജോയ് ജോണ്‍, എന്‍. ഹരിദാസ്, എം.ജെ. ഷെറ്റി, പി.എ. ജോര്‍ജ്ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147776/actor-and-singer-krishnachandran-won-the-nadabrahma-award)