---
title: "കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ മാസ്റ്റർ ട്രെയിനേർസ് ക്ലാസ് സംഘടിപ്പിച്ചു"
english_title: "Katirur Service Cooperative Bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147779/katirur-service-cooperative-bank"
published_at: "2023-09-20T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650af2ab7c878_Screenshot_2023-09-20-18-51-56-75_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കതിരൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ മാസ്റ്റർ ട്രെയിനേർസ് ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:**  **കതിരൂർ**: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ മാസ്റ്റർ ട്രെയിനേർസ് ക്ലാസ് സംഘടിപ്പിച്ചു. തലശ്ശേരി കെ.എസ് ഇ.ബി എക്സിക്യൂട്ടീവ് ഓഫീസർ സി.മഹിജ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി.

## Article Content

 **കതിരൂർ**: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ മാസ്റ്റർ ട്രെയിനേർസ് ക്ലാസ് സംഘടിപ്പിച്ചു. തലശ്ശേരി കെ.എസ് ഇ.ബി എക്സിക്യൂട്ടീവ് ഓഫീസർ സി.മഹിജ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി.

വൈസ് പ്രസിഡൻ്റ് പി.എം ഹേമലത,മറ്റ് ബാങ്ക് ജീവനക്കാർ, കെ.എസ്. ഇ.ബി ജീവനക്കാർ,കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

സഹകിരൺ എന്ന പേരിൽ ഊർജ സംരക്ഷണത്തിന്റെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങളാണ് ബാങ്ക് നടപ്പിലാക്കാനൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147779/katirur-service-cooperative-bank)