---
title: "സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു"
english_title: "St. Mary's College Magazine launched "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147791/st-marys-college-magazine-launched"
published_at: "2023-09-20T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650afabf0b157_hjbknkkm.jpg"
keywords: []
---

# സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

> **Lead Summary:** **സുൽത്താൻ ബത്തേരി : **സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു.

## Article Content

**സുൽത്താൻ ബത്തേരി : **സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഡിയോ വീഡിയോ  ഡിജിറ്റൽ മാഗസിൻ ആണ് പുറത്തിറക്കിയത്.  കാഴ്ച പരിമിതിയുള്ള വായനക്കാരിലേക്കും മാഗസിൻ എത്തിക്കുവാൻ ഓഡിയോ മാഗസിൻ വഴി സാധിക്കും. ചടങ്ങിന് ഔദ്യോഗികമായി സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗത ഭാഷണം നടത്തി.

പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ്  അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് പി,ഫൈൻ ആർട്സ് സെക്രട്ടറി സുബിൻ, യു യു സി ഷാഹിദ്, സ്റ്റാഫ് എഡിറ്റർ  ഡോക്ടർ ഗീതാ ജോർജ്, സ്റ്റാഫ് അഡ്വൈസർ വിന്നി പൊന്നത്ത്. യൂണിയൻ അഡ്വൈസർ ഡോക്ടർ ജിഷ പി മത്തായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വച്ച് എഫ് സോൺ - ഇന്റർ സോൺ കലോത്സവ വിജയികളെ അനുമോദിച്ചു. എഫ് സോൺ കിരീടം തിരിച്ചു പിടിച്ചതിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസുകാർ. ചടങ്ങിന് മാഗസിൻ കമ്മിറ്റി അംഗം ജുമൈല പുത്തൂർ നന്ദി അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147791/st-marys-college-magazine-launched)