---
title: " കാ​ന​ഡ​യി​ലു​ള്ള പൗ​ര​ൻ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം."
english_title: "Indian Foreign Affairs warns citizens in Canada Ministry. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147809/indian-foreign-affairs-warns-citizens-in-canada-ministry"
published_at: "2023-09-20T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b0ed40cb9a_FGHFDGHH.jpg"
keywords: []
---

#  കാ​ന​ഡ​യി​ലു​ള്ള പൗ​ര​ൻ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം.

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി:** കാ​ന​ഡ​യി​ലെ ഇ​ന്ത്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടേ​യും വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന​ഡ​യി​ലു​ള്ള പൗ​ര​ൻ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ക​ടു​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് കാ​ന​ഡ​യും ന​ല്‍​കി​യി​രു​ന്നു.

## Article Content

**ന്യൂ​ഡ​ൽ​ഹി:** കാ​ന​ഡ​യി​ലെ ഇ​ന്ത്യ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടേ​യും വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ന​ഡ​യി​ലു​ള്ള പൗ​ര​ൻ​മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ക​ടു​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് കാ​ന​ഡ​യും ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കാ​ന​ഡ​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന ക​നേ​ഡി​യ​ൻ പൗ​ര​ൻ​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ന​ഡ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഖാ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ര്‍​ദീ​പ് സി​ങ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​സ്താ​വ​ന​ക്ക് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ലെ ന​യ​ത​ന്ത്ര ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ര​ണ്ടു രാ​ജ്യ​ങ്ങ​ളും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ പു​റ​ത്താ​ക്കി. ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​ന്ത്യ​യും ത​ള്ളി​ക്ക​ള​ഞ്ഞു. നി​രോ​ധി​ത ഖ​ലി​സ്ഥാ​ൻ സം​ഘ​ട​ന​യാ​യ ഖ​ലി​സ്ഥാ​ൻ ടൈ​ഗ​ര്‍ ഫോ​ഴ്സ് മേ​ധാ​വി​യും ഇ​ന്ത്യ 10 ല​ക്ഷം​രൂ​പ ത​ല​ക്ക് വി​ല​യി​ട്ട കൊ​ടും​ഭീ​ക​ര​നു​മാ​യ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ (45) ക​ഴി​ഞ്ഞ ജൂ​ണ്‍ 18ന് ​കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147809/indian-foreign-affairs-warns-citizens-in-canada-ministry)