---
title: "എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. "
english_title: "Two youths were arrested with MDMA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147833/two-youths-were-arrested-with-mdma"
published_at: "2023-09-20T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b285ac9fe8_dgdhchjvj.jpg"
keywords: []
---

# എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി. 

> **Lead Summary:** **മാനന്തവാടി: **കൂടുതല്‍ മയക്കുമരുന്ന് കേസ്സുകള്‍ പിടികൂടുകയെന്ന ലക്ഷ്യത്തോടെ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശനുസരണം മാനന്തവാടി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാനന്തവാടി റേഞ്ച് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 5.55 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി.

## Article Content

**മാനന്തവാടി: **കൂടുതല്‍ മയക്കുമരുന്ന് കേസ്സുകള്‍ പിടികൂടുകയെന്ന ലക്ഷ്യത്തോടെ വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശനുസരണം മാനന്തവാടി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാനന്തവാടി റേഞ്ച് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 5.55 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയിലായി.

കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശികളായ താഴെ കുടുങ്ങാലില്‍ വീട്ടില്‍ മുഹമ്മദ് സഫീര്‍ ടി.കെ (25), രാമത്ത് വീട്ടില്‍ മുഹമ്മദ് ഖാലിദ് മകന്‍ ഫര്‍ഷാദ് ഖാലിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൂടാതെ രണ്ട് ദിവസങ്ങളിലായ് നടന്ന പരിശോധനയില്‍ 400 ഗ്രാം കഞ്ചാവ് കടത്തിയതിന് മൂന്ന് വ്യത്യസ്ത കേസുകളിലായി 4 പ്രതികളെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തികൊണ്ടു വരാന്‍ ഉപയോഗിച്ച കെ.എല്‍ 12 എന്‍ 2643 സ്‌കൂട്ടറും, കെ എല്‍ 18 വൈ 4724 ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147833/two-youths-were-arrested-with-mdma)