---
title: "മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു"
english_title: "2 omicron cases confirmed in maharashtra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14795/2-omicron-cases-confirmed-in-maharashtra"
published_at: "2021-12-07T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aec230e6aca_images - 2021-12-06T214551.919.jpeg"
keywords: []
---

# മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

> **Lead Summary:** മഹാരാഷ്ട്ര : മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി. രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകൾ 23 ആയി.

## Article Content

മഹാരാഷ്ട്ര : മുംബൈയില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി. രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകൾ 23 ആയി.

സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇരുവരെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും ഹൈറിസ്‌ക് കോണ്‍ടാക്‌ട് 5 ആണെന്നും ലോ റിസ്‌ക് കോണ്‍ടാക്‌ട് 300ലധികം വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്താണ് സംസ്ഥാനത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14795/2-omicron-cases-confirmed-in-maharashtra)