---
title: "തർക്കത്തിൽ ഏർപ്പെടേണ്ടവരല്ല വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളും: എം കെ സക്കീർ"
english_title: "Mahal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147967/mahal-committee"
published_at: "2023-09-21T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c0bea1af64_Screenshot_2023-09-21-14-47-13-16_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# തർക്കത്തിൽ ഏർപ്പെടേണ്ടവരല്ല വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളും: എം കെ സക്കീർ

> **Lead Summary:** തർക്കത്തിൽ ഏർപ്പെടേണ്ടവരല്ല വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ . കണ്ണൂർ ചേംബർ ഹാളിൽ നടന്ന കേരള സംസ്ഥാന വഖഫ് ബോർഡ് കുടിശിക അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

തർക്കത്തിൽ ഏർപ്പെടേണ്ടവരല്ല വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളുമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ . കണ്ണൂർ ചേംബർ ഹാളിൽ നടന്ന കേരള സംസ്ഥാന വഖഫ് ബോർഡ് കുടിശിക അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമനടപടികളിലേക്ക് എത്തിക്കാതെ തർക്കങ്ങൾ രമ്യതയിൽ പരിഹരിക്കുന്നതിന് ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ അദാലത്തോടുകൂടി കുടിശിക പൂർണമായും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കുടിശിക അദാലത്താണ് ഇന്ന് സംഘടിപ്പിച്ചത്.

കണ്ണൂരിലെ 69 ഉം കാസർഗോഡ് 16 ഉം സ്ഥാപനങ്ങളിൽ നിന്നായി 2 കോടി രൂപ കുടിശ്ശികയാണ് വഖഫ് ബോർഡിന് ലഭിക്കാനുള്ളത്. വഖഫ് ബോർഡ് അംഗം അഡ്വ.പി വി സൈനുദ്ദീൻ അധ്യക്ഷനായി. ബോർഡ് അംഗങ്ങളായ പി ഉബൈദുള്ള എം എൽ എ, അഡ്വ. എം ഷറഫുദ്ദീൻ, എം സി മായൻ ഹാജി, പ്രൊഫ.കെ എം അബ്ദുൾ റഹീം, റസിയ ഇബ്രാഹിം, വി എം രഹന, വി എസ് സക്കീർ ഹുസൈൻ, പിന്നെ സി ഷംഷീർ അലി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147967/mahal-committee)