---
title: "ലോഗോ പ്രകാശനം ചെയ്തു"
english_title: "Logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147974/logo-released"
published_at: "2023-09-21T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c11a2df131_Screenshot_2023-09-21-15-10-10-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 2 തീയതികളിൽ കണ്ണൂർ കൃഷ്ണൻ മേനോൻ സ്മാരക വനിതാ കോളേജിൽ നടക്കുന്ന ഗസറ്റഡ് ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പിൽ നടന്നു. കേരള സംഗീത നാടക ആകാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ലോഗോ പ്രകാശനം ചെയ്തു.

## Article Content

**കണ്ണൂർ**: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 2 തീയതികളിൽ കണ്ണൂർ കൃഷ്ണൻ മേനോൻ സ്മാരക വനിതാ കോളേജിൽ നടക്കുന്ന ഗസറ്റഡ് ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം തളിപ്പറമ്പിൽ നടന്നു. കേരള സംഗീത നാടക ആകാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ലോഗോ പ്രകാശനം ചെയ്തു.

ആർ ഡി ഒ ഇ മേഴ്‌സി ലോഗോ ഏറ്റുവാങ്ങി. കെ ജി ഒ എ ജില്ല പ്രസിഡന്റ് കെ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എസ് സുമ, ഡോ ഇ വി സുധീർ, ടി ഒ വിനോദ് കുമാർ, ഷിജിത്ത് കെ വി, രാമകൃഷ്ണൻ മാവില എന്നിവർ സംസാരിച്ചു. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായ കണ്ണൂർ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാർ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147974/logo-released)