---
title: "സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു"
english_title: "Sureshgopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148087/sureshgopi"
published_at: "2023-09-22T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650cdfdb82aa2_IMG-20230922-WA0002.jpg"
keywords: []
---

# സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു

> **Lead Summary:** **കൊല്‍ക്കത്ത**: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിക്ക് നിയമനം. മൂന്ന് വർഷത്തേക്ക് നിയമനം. സുരേഷ് ​ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിം​ഗ് കൗൺസിൽ അധ്യക്ഷനായും കേന്ദ്രം നാമനിർദേശം ചെയ്തു.

## Article Content

**കൊല്‍ക്കത്ത**: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിക്ക് നിയമനം. മൂന്ന് വർഷത്തേക്ക് നിയമനം. സുരേഷ് ​ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിം​ഗ് കൗൺസിൽ അധ്യക്ഷനായും കേന്ദ്രം നാമനിർദേശം ചെയ്തു.

കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ ആണ് സുരേഷ് ​ഗോപിയെ നിമയമിച്ചു കൊണ്ടുള്ള ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സുരേഷ് ഗോപിയുടെ പരിചയ സമ്പത്ത് സ്ഥാപനത്തിന്റെ പുരോഗതിക്ക് മുതൽ കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് സുരേഷ് ​ഗോപിയോടായി മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148087/sureshgopi)