---
title: "കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു; വിവിധ വാർഡുകളിൽ നിയന്ത്രണത്തിൽ ഇളവുകള്‍"
english_title: "Kozhikod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148091/kozhikod"
published_at: "2023-09-22T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ce56d4c670_download_(91).jpeg"
keywords: []
---

# കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു; വിവിധ വാർഡുകളിൽ നിയന്ത്രണത്തിൽ ഇളവുകള്‍

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ വടകര താലൂക്കിലെ ഒൻപത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാർഡുകളെയും സോണിൽ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടർ ഉത്തരവിറക്കി. അതേസമയം, പ്രദേശത്ത് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണമെന്നും കളക്ടർ വ്യക്തമാക്കി.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ വടകര താലൂക്കിലെ ഒൻപത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാർഡുകളെയും സോണിൽ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടർ ഉത്തരവിറക്കി. അതേസമയം, പ്രദേശത്ത് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണമെന്നും കളക്ടർ വ്യക്തമാക്കി.

വടകര താലൂക്കിൽ മരണപ്പെട്ടവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും ഇതിനോടകം കണ്ടെത്തിയതായും കളക്ടറുടെ ഉത്തരവിൽ പറയുന്നു. കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാർഡുകളിലും അധികൃതർ ഇളവുകൾ അനുവദിച്ചു. ഇവിടങ്ങളിൽ രാത്രി എട്ട് മണി വരെ എല്ലാ കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകൾക്കും ട്രഷറികൾക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാം. അതേസമയം, നിപ ജാ​ഗ്രയെത്തുടർന്ന് ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങൾ തുടരുന്നതാണ്. ആളുകൾ മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148091/kozhikod)