---
title: "#mananthavadi | മലപ്പുറത്ത് വയനാട് സ്വദേശിയായ വിദ്യാർത്ഥി ബസ് യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു."
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148098/malappuram"
published_at: "2023-09-22T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ce9ee88a20_IMG-20230922-WA0003.jpg"
keywords: []
---

# #mananthavadi | മലപ്പുറത്ത് വയനാട് സ്വദേശിയായ വിദ്യാർത്ഥി ബസ് യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു.

> **Lead Summary:** **മാനന്തവാടി: **പാണ്ടിക്കടവ്‌ മാറത്ത് മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടി ക്ക് സമീപം വെച്ച് ശാരീരികഅസ്വസ്ഥതകളനുഭവപ്പെടുകയായിരുന്നു.

## Article Content

**മാനന്തവാടി: **പാണ്ടിക്കടവ്‌ മാറത്ത് മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടി ക്ക് സമീപം വെച്ച് ശാരീരികഅസ്വസ്ഥതകളനുഭവപ്പെടുകയായിരുന്നു.

അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കും. അധിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148098/malappuram)