---
title: "ഒമൈക്രോണ്‍ ആശങ്ക; കേരളത്തിൽ മൂന്നു പേരുടെ ഫലം ഇന്നറിയാം"
english_title: "Omicron results of 3 in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14811/omicron-results-of-3-in-kerala"
published_at: "2021-12-07T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aedf02223a8_images - 2021-12-07T094135.324.jpeg"
keywords: []
---

# ഒമൈക്രോണ്‍ ആശങ്ക; കേരളത്തിൽ മൂന്നു പേരുടെ ഫലം ഇന്നറിയാം

> **Lead Summary:** തിരുവനന്തപുരം: ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കെ, റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീനോം സീക്വന്‍സിങ് ഫലം ഇന്നറിഞ്ഞേക്കും.

## Article Content

തിരുവനന്തപുരം: ഒമൈക്രോണ്‍ ആശങ്ക നിലനില്‍ക്കെ, റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീനോം സീക്വന്‍സിങ് ഫലം ഇന്നറിഞ്ഞേക്കും.

ബ്രിട്ടനില്‍നിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, ഇദ്ദേഹത്തിന്റെ അമ്മ, ജര്‍മനിയില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി എന്നിവരുടെ ഫലം ഇന്നു വരുമെന്നാണ് കരുതുന്നത്.

ബ്രിട്ടനില്‍ നിന്നും കോഴിക്കോടെത്തിയ ആരോഗ്യപ്രവര്‍ത്തകനുമായുള്ള സമ്ബര്‍ക്കത്തിലാണ് അമ്മയ്ക്ക് കോവിഡ് പിടിപെട്ടത്. ഇവരെക്കൂടാതെ, ഇന്നലെ സെര്‍ബിയയില്‍നിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയില്‍ നിന്നും കൊച്ചിയിലെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും ജനിതകശ്രേണീകരണ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14811/omicron-results-of-3-in-kerala)