---
title: "തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ ബാച്ച് മേറ്റ്‌മാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു"
english_title: "one-day training program was organized for new batch mates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148165/one-day-training-program-was-organized-for-new-batch-mates"
published_at: "2023-09-22T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d338a2e8f4_Screenshot_2023-09-22-11-52-49-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ ബാച്ച് മേറ്റ്‌മാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ ബാച്ച് മേറ്റ്‌മാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലുമായി 250 മേറ്റ് മാർക്ക് രണ്ടു ദിവസമായി കരുണാകരൻ മെമ്മോറിയൽ ഹാളിൽ വച്ചാണ് ട്രെയിനിംഗ്.

## Article Content

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പുതിയ ബാച്ച് മേറ്റ്‌മാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലുമായി 250 മേറ്റ് മാർക്ക് രണ്ടു ദിവസമായി കരുണാകരൻ മെമ്മോറിയൽ ഹാളിൽ വച്ചാണ് ട്രെയിനിംഗ്.

പരിശീലന പരിപാടിക് മാനന്തവാടി ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമൽമാ മോയിൽ അധ്യക്ഷം വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

പിസി മജീദ്,വയനാട് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ആമുഖ അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി,മെമ്പർമാരായ പി കെ അമീൻ,ബി എം വിമല,രമ്യ താരേഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഷിജി പി പി,ബിപിഒ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,ദീപ്തി ആർ ബിപിഒ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സ്വപ്ന പി സി,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. കാവ്യ എ ഇ മാനന്തവാടി ബ്ലോക്ക് നന്ദി പറഞ്ഞു. പദ്ധതി കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് പൊതു നിർദ്ദേശങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148165/one-day-training-program-was-organized-for-new-batch-mates)