---
title: "പാട്യം ദിനാചരണത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ നടന്നു"
english_title: "Art competitions were held as part of Patiyam Day celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148233/art-competitions-were-held-as-part-of-patiyam-day-celebrations"
published_at: "2023-09-22T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d80531a585_Screenshot_2023-09-22-17-19-56-12_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാട്യം ദിനാചരണത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ നടന്നു

> **Lead Summary:** പാട്യം ദിനാചരണത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ നടന്നു. കൊട്ടിയോടിയിൽ നടന്ന മത്സരങ്ങളിൽ 600 ലേറെ കുട്ടികളാണ് പങ്കെടുത്തത്. കൂത്തുപറമ്പ്, പാനൂർ , തലശ്ശേരി നോർത്ത് , മട്ടന്നൂർ സബ്ജില്ലകളിൽ നിന്നുള്ള 600 ലേറെ മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിൽ പങ്കെടുത്തത്.

## Article Content

പാട്യം ദിനാചരണത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ നടന്നു. കൊട്ടിയോടിയിൽ നടന്ന മത്സരങ്ങളിൽ 600 ലേറെ കുട്ടികളാണ് പങ്കെടുത്തത്. കൂത്തുപറമ്പ്, പാനൂർ , തലശ്ശേരി നോർത്ത് , മട്ടന്നൂർ സബ്ജില്ലകളിൽ നിന്നുള്ള 600 ലേറെ മത്സരാർത്ഥികളാണ് വിവിധ ഇനങ്ങളിൽ പങ്കെടുത്തത്.

കൊട്ടിയോടി ടൗണിൽ പ്രത്യേകം ഒരുക്കിയ 5 വേദികളിൽ ആയാണ് മത്സരങ്ങൾ നടന്നത്. പാനൂർ എ ഇ ഒ കെ ബൈജു പരിപാടി ഉദ്ഘാടനം ചെയ്തു . പാട്യം പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ, ഗോകുൽദാസ്, പി കെ മനേഷ്, പ്രസീതകുമാരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148233/art-competitions-were-held-as-part-of-patiyam-day-celebrations)