---
title: "ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. "
english_title: "Two injured in conflict between higher secondary students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148250/two-injured-in-conflict-between-higher-secondary-students"
published_at: "2023-09-22T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d9b85eb45c_fdgfgcv.jpg"
keywords: []
---

# ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. 

> **Lead Summary:** കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സ്കൂളിന് വെളിയിൽ വെച്ച് ഏറ്റുമുട്ടിയത്.

## Article Content

കൊല്ലം നിലമേലിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ +1, +2 വിദ്യാർഥികളാണ് ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം സ്കൂളിന് വെളിയിൽ വെച്ച് ഏറ്റുമുട്ടിയത്.

അടിപിടിയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർത്ഥിയെ കല്ലമ്പലം ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് വിദ്യാർത്ഥികൾക്കാണ് സംഭവത്തിൽ ​പരുക്കേറ്റത്.

ഇതിൽ പരുക്ക് ​ഗുരുതരമായ വിദ്യാർത്ഥിയെയാണ് ചാത്തൻപാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിന് പുറത്തുള്ള സംഭവമാണിതെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. എന്നാൽ സ്കൂളിന് ഉള്ളിൽ വെച്ചു തന്നെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. അതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

പ്ലസ് 2 വിദ്യാർത്ഥികൾ പ്ലസ് വണ്ണിലെ ഒരു വിഭാ​ഗം വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അതാണ് സംഭവങ്ങളുടെ തുടക്കം. സ്കൂളിന് വെളിയിൽ വച്ചാണ് വാക്കേറ്റം അടിപിടിയിൽ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148250/two-injured-in-conflict-between-higher-secondary-students)