---
title: " സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. "
english_title: "Police have arrested two Tamil Nadu women in the case of trying to steal a gold necklace. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148261/police-have-arrested-two-tamil-nadu-women-in-the-case-of-trying-to-steal-a-gold-necklace"
published_at: "2023-09-22T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650da47edcef4_hjknkl.jpg"
keywords: []
---

#  സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. 

> **Lead Summary:** **കുമരകം:** ഇല്ലിക്കൽ ഭാഗത്ത് നിന്നും ബസിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ, മഹ എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാത്രക്കാരി ബഹളം വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസെടുത്തു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണിവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി.

## Article Content

**കുമരകം:** ഇല്ലിക്കൽ ഭാഗത്ത് നിന്നും ബസിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വർണമാല കവരാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ, മഹ എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാത്രക്കാരി ബഹളം വെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസെടുത്തു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണിവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148261/police-have-arrested-two-tamil-nadu-women-in-the-case-of-trying-to-steal-a-gold-necklace)