---
title: "#adhar | വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ."
english_title: "Adhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148352/adhar"
published_at: "2023-09-23T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e6fa7cfafc_download_(2).png"
keywords: []
---

# #adhar | വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ.

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി**: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​മ്പോ​ൾ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു.

## Article Content

**ന്യൂ​ഡ​ൽ​ഹി**: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​ൻ ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കു​മ്പോ​ൾ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു.

തെ​ല​ങ്കാ​ന പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജി. ​നി​ര​ഞ്ജ​ൻ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് ജെ.​ബി പ​ർ​ദി​വാ​ല, ജ​സ്റ്റി​സ് മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വാ​ദം കേ​ട്ട​ത്.  പു​തി​യ വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​ക്കാ​ൻ ആ​ധാ​ർ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​വ​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ ചോ​ദി​ച്ചു. വോ​ട്ട​ർ​മാ​ർ ആ​ധാ​ർ ന​മ്പ​ർ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​​​​​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ (ഭേ​ദ​ഗ​തി) ച​ട്ടം 26 ബി​യി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​ന്റെ ആ​വ​ശ്യം.  ച​ട്ടം 26 ബി ​പ്ര​കാ​രം ആ​ധാ​ർ ന​മ്പ​റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ അ​ഭി​ഭാ​ഷ​ക​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148352/adhar)